സ്നേഹത്താൽ പ്രചോദിപ്പിക്കപ്പെട്ടവർ
ജിം, ലനീദ എന്നിവർ കോളേജ് പ്രണയികളായിരുന്നു. അവർ വിവാഹിതരായി, വർഷങ്ങളോളം ജീവിതം സന്തോഷകരമായിരുന്നു. പെട്ടെന്ന് ലനീഡ അസാധാരണമായി പെരുമാറാൻ തുടങ്ങി, അവൾ തന്റെ ഉത്തരവാദിത്തങ്ങൾ മറക്കുകയും സ്ഥലകാലബോധമില്ലാതെ പെരുമാറുകയും ചെയ്തു. നാൽപ്പത്തിയേഴാം വയസ്സിൽ ആദ്യമായി അവൾക്ക് അൽഷിമേഴ്സ് രോഗമുണ്ടെന്ന് കണ്ടെത്തി. പത്ത് വർഷം അവളെ പരിചരിച്ചതിന് ശേഷം ജിം ഇങ്ങനെ പറഞ്ഞു, "എനിക്ക് എന്റെ ഭാര്യയെ സ്നേഹിക്കാനും സേവിക്കാനുമുള്ള അവസരം അൽഷിമേഴ്സ് എനിക്ക് തന്നു, വിവാഹ പ്രതിജ്ഞ പറഞ്ഞപ്പോൾ എനിക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത വിധത്തിൽ."
പരിശുദ്ധാത്മാവിന്റെ ദാനങ്ങളെക്കുറിച്ച് വിശദീകരിക്കുമ്പോൾ അപ്പൊസ്തലനായ പൌലോസ് സ്നേഹത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ച് വിശദമായി എഴുതി. (1 കൊരിന്ത്യർ 13). സ്നേഹനിർഭരമായ ഹൃദയത്തിൽ നിന്ന് കവിഞ്ഞൊഴുകുന്ന സൽപ്രവൃത്തികളും, സ്നേഹമില്ലാതെ യാന്ത്രികമായി ചെയ്യുന്നവയും തമ്മിലുള്ള വ്യത്യാസം അദ്ദേഹം വിവരിക്കുന്നു. ശക്തമായ സംസാരം നല്ലതാണ്, എന്നാൽ സ്നേഹമില്ലെങ്കിൽ അത് അർത്ഥശൂന്യമായ ശബ്ദം പോലെയാണ് (വാക്യം 1). "എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും ... സ്നേഹം ഇല്ല എങ്കിൽ എനിക്കു ഒരു പ്രയോജനവും ഇല്ല." ഒടുവിൽ പൌലോസ് പറഞ്ഞു, "ഇവയിൽ വലിയതോ സ്നേഹംതന്നെ." (വാ. 13).
ഭാര്യയെ പരിചരിച്ചപ്പോൾ ജിമ്മിന് സ്നേഹത്തെയും സേവനത്തെയും കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു. ആഴമേറിയതും സ്ഥിരതയുള്ളതുമായ ഒരു സ്നേഹത്തിന് മാത്രമേ അവന് എല്ലാ ദിവസവും അവളെ പിന്തുണയ്ക്കാനുള്ള ശക്തി നൽകാൻ കഴിയുമായിരുന്നുള്ളൂ. ആത്യന്തികമായി, ഈ ത്യാഗപരമായ സ്നേഹത്തിന്റെ പൂർണ്ണത നാം കാണുന്ന ഒരേയൊരു ഇടം ദൈവത്തിന് നമ്മോടുള്ള സ്നേഹത്തിലാണ്. അത് നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിക്കാൻ യേശുവിനെ അയയ്ക്കാൻ കാരണമായി (യോഹന്നാൻ 3:16). സ്നേഹത്താൽ പ്രചോദിതമായ ആ ത്യാഗം നമ്മുടെ ലോകത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചു.
നിങ്ങളുടെ സ്ഥിതി ഏതായിരുന്നാലും, ഹാപ്പി വാലന്റൈൻസ് ഡേ!
പ്രണയം അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്ന വർഷത്തിന്റെ സമയമാണിത്. പൂക്കടകളിൽ കാണുന്ന ഹൃദയാകൃതിയിലുള്ള ബലൂണുകൾ മുതൽ സ്ട്രീമിംഗ് നെറ്റ്വർക്കുകളിൽ ചുറ്റിത്തിരിയുന്ന റൊമാന്റിക് കോമഡി സിനിമകൾ, എല്ലാ ദിശകളിൽ നിന്നും നമ്മുടെ ഇന്ദ്രിയങ്ങളിൽ ബോംബ് വർഷിക്കുന്ന പരസ്യങ്ങളിലെ റൊമാന്റിക് മുദ്രാവാക്യങ്ങൾ വരെ എല്ലാം ഇതിന്റെ പ്രതീകങ്ങളാണ്. വാലന്റൈൻസ് ദിനം നമ്മുടെ ആഘോഷമല്ലെങ്കിലും, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള സഹജമായ ആഗ്രഹം നമുക്കെല്ലാവർക്കും ഉണ്ടെന്ന് നിഷേധിക്കാനാവില്ല.
സ്നേഹത്തിനായി കരയുന്ന ഹൃദയാകൃതിയിലുള്ള ഒരു ശൂന്യത നമുക്കെല്ലാവർക്കും ഉണ്ട്. അവിവാഹിതരോ, ഡേറ്റിംഗ് നടത്തുന്നവരോ, വിവാഹിതരോ, വിധവകളോ ആകട്ടെ-നിങ്ങളുടെ വൈവാഹിക നില എന്തുതന്നെയായാലും നിങ്ങൾ വിലമതിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും…
യേശുവിന്റെ രക്തം
നമ്മൾ ഉണ്ടാക്കുന്ന വസ്തുക്കളിൽ ചുവപ്പ് നിറം എപ്പോഴും സ്വാഭാവികമായി ഉണ്ടാകണമെന്നില്ല. ഒരു ടി-ഷർട്ടിലോ ലിപ്സ്റ്റിക്കിലോ ആപ്പിളിന്റെ ആകർഷകമായ നിറം എങ്ങനെ ചേർക്കാം? ആദ്യകാലങ്ങളിൽ, ചുവന്ന നിറം കളിമണ്ണിൽ നിന്നോ ചുവന്ന പാറകളിൽ നിന്നോ നിർമ്മിച്ചിരുന്നു. 1400-കളിൽ, ആസ്ടെക്ക് വർഗ്ഗക്കാർ ചുവന്ന ചായം ഉണ്ടാക്കാൻ കോച്ചിനീൽ എന്ന പ്രാണികളെ ഉപയോഗിച്ച് ഒരു രീതി കണ്ടുപിടിച്ചു. ഇന്ന്, അതേ ചെറിയ പ്രാണികൾ ലോകത്തിന് ചുവപ്പ് നിറം നൽകുന്നു.
ബൈബിളിൽ, ചുവപ്പ് രാജകീയതയെ സൂചിപ്പിക്കുന്നു, അത് പാപത്തെയും ലജ്ജയെയും സൂചിപ്പിക്കുന്നു. കൂടാതെ, അത് രക്തത്തിന്റെ നിറമാണ്. പട്ടാളക്കാർ യേശുവിനെ "അവന്റെ വസ്ത്രം അഴിച്ച് ഒരു ചുവന്ന മേലങ്കി ധരിപ്പിച്ചപ്പോൾ" (മത്തായി 27:28) ഈ മൂന്ന് പ്രതീകങ്ങളും ചുവപ്പിന്റെ ഹൃദയഭേദകമായ ഒരു പ്രതിച്ഛായയിൽ ലയിച്ചു. യേശുവിനെ രാജാവ് എന്ന് വിളിച്ചു പരിഹസിക്കുകയും ലജ്ജ കൊണ്ട് മൂടുകയും ചൊരിയാനിരുന്ന രക്തത്തിന്റെ നിറം ധരിപ്പിക്കുകയും ചെയ്തു. എന്നിരുന്നാലും, ചുവന്ന മേലങ്കി ധരിച്ച യേശു, നമ്മെ കളങ്കപ്പെടുത്തുന്ന ചുവപ്പിൽ നിന്ന് നമ്മെ രക്ഷിക്കുമെന്ന് യെശയ്യാവ് പ്രവചിക്കുന്നു."നിങ്ങളുടെ പാപങ്ങള് കുടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും". (1:18).
ചുവന്ന ചായത്തിന് ഉപയോഗിക്കുന്ന കോച്ചിനീൽ പ്രാണികളെക്കുറിച്ച് മറ്റൊരു കാര്യം—അവ യഥാർത്ഥത്തിൽ പുറത്ത് പാൽ നിറമാണ്. അവ തകർക്കപ്പെടുമ്പോൾ മാത്രമേ അവയുടെ ചുവന്ന രക്തം പുറത്തുവിടുകയുള്ളൂ. ആ ചെറിയ വസ്തുത നമുക്ക് യെശയ്യാവിൻറെ മറ്റ് വാക്കുകളെ പ്രതിധ്വനിപ്പിക്കുന്നു. "നമ്മുടെ അകൃത്യങ്ങൾക്കുവേണ്ടി അവൻ തകർക്കപ്പെട്ടു" (യെശയ്യാവ് 53:5).
പാപം അറിയാത്ത യേശു, പാപത്താൽ ചുവന്ന നമ്മെ രക്ഷിക്കാൻ ഇവിടെയുണ്ട്. അവൻ മരണത്താൽ തകർക്കപ്പെട്ടപ്പോൾ അവൻ വളരെയധികം ചുവപ്പിന്റെ അനുഭവത്തിലൂടെ കടന്നുപോയി. അത് നിങ്ങൾ ഹിമം പോലെ വെളുക്കേണ്ടതിനായിരുന്നു.
നമ്മുടെ ശത്രുക്കളെ സ്നേഹിക്കുക
അമേരിക്കൻ ആഭ്യന്തരയുദ്ധം നിരവധി കയ്പേറിയ വികാരങ്ങൾ സൃഷ്ടിച്ചതോടെ, തെക്കേ അമേരിക്കയെക്കുറിച്ച് ഒരു നല്ല വാക്ക് പറയുന്നത് ഉചിതമായിരിക്കുമെന്നു അബ്രഹാം ലിങ്കൺ മനസ്സിലാക്കി. അതെങ്ങനെ പറയാൻ കഴിഞ്ഞുവെന്ന് അടുത്തുനിന്ന വ്യക്തി ഞെട്ടലോടെ ചോദിച്ചു. അദ്ദേഹം മറുപടി പറഞ്ഞു, മാഡം, ഞാൻ എന്റെ ശത്രുക്കളെ മിത്രങ്ങളാക്കിയാൽ ശത്രുക്കളെ ഇല്ലാതാക്കുകയല്ലേ? ഒരു നൂറ്റാണ്ടിനുശേഷം ആ വാക്കുകളെ പ്രതിഫലിപ്പിച്ചുകൊണ്ട് മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ അഭിപ്രായപ്പെട്ടു, "ഇതാണ് വീണ്ടെടുക്കുന്ന സ്നേഹത്തിന്റെ ശക്തി".
ശത്രുക്കളെ സ്നേഹിക്കാൻ ക്രിസ്തുവിന്റെ ശിഷ്യന്മാരെ ആഹ്വാനം ചെയ്തപ്പോൾ കിംഗ് ജൂനിയർ യേശുവിന്റെ ഉപദേശങ്ങൾ പരിശോധിച്ചു. തങ്ങളെ പീഢിപ്പിക്കുന്നവരെ സ്നേഹിക്കാൻ വിശ്വാസികൾക്ക് ബുദ്ധിമുട്ട് തോന്നുമെങ്കിലും, ഈ സ്നേഹം വളരുന്നത് “ദൈവത്തിന് നിരന്തരം സമ്പൂർണ്ണവുമായി കീഴ്പ്പെടുന്നതിലൂടെയാണ്” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “നാം ഈ രീതിയിൽ സ്നേഹിക്കുമ്പോൾ, നാം ദൈവത്തെ അറിയുകയും അവന്റെ വിശുദ്ധിയുടെ സൗന്ദര്യം അനുഭവിക്കുകയും ചെയ്യും,” കിംഗ് ജൂനിയർ തുടർന്നു.
"ഞാനോ നിങ്ങളോടു പറയുന്നതു നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന്; നിങ്ങളെ ഉപദ്രവിക്കുന്നവര്ക്കു വേണ്ടി പ്രാര്ത്ഥിപ്പിന്; സ്വര്ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ" എന്ന് പറഞ്ഞ യേശുവിന്റെ ഗിരി പ്രഭാഷണത്തെ കിംഗ് ജൂനിയർ പരാമർശിച്ചു. (മത്തായി 5:44–45). അയൽക്കാരെ മാത്രം സ്നേഹിക്കുകയും ശത്രുക്കളെ വെറുക്കുകയും ചെയ്യുന്ന അന്നത്തെ പരമ്പരാഗത രീതിക്കെതിരെ യേശു പ്രതികരിച്ചു. പകരം, തങ്ങളെ എതിർക്കുന്നവരെ സ്നേഹിക്കാൻ പിതാവായ ദൈവം തൻറെ മക്കൾക്ക് ശക്തി നൽകുന്നു.
നമ്മുടെ ശത്രുക്കളെ സ്നേഹിക്കുന്നത് അസാധ്യമാണെന്ന് തോന്നിയേക്കാം, എന്നാൽ സഹായത്തിനായി നാം ദൈവത്തെ നോക്കുമ്പോൾ, അവൻ നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകും. ഈ വിപ്ലവകരമായ സമ്പ്രദായം സ്വീകരിക്കാൻ അവൻ ധൈര്യം നൽകുന്നു, കാരണം യേശു പറഞ്ഞതുപോലെ, "...ദൈവത്തിന്നു സകലവും സാദ്ധ്യം" (19:26).
ദൈവത്തിന്റെ വിശ്വസ്തത ഞാൻ കണ്ടു.
ബ്രിട്ടന്റെ ഭരണാധികാരിയെന്ന നിലയിൽ ചരിത്രപരമായ എഴുപത് വർഷങ്ങളിലുടനീളം, എലിസബത്ത് II രാജ്ഞി തന്റെ ഒരു ജീവചരിത്രം മാത്രമേ വ്യക്തിപരമായ ആമുഖമെഴുതി അംഗീകരിച്ചിട്ടുള്ളൂ, ദി സെർവന്റ് ക്വീൻ ആൻഡ് ദി കിംഗ് ഷീ സെർവ്സ്. അവരുടെ തൊണ്ണൂറാം ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഈ പുസ്തകം, രാജ്യത്തെ സേവിക്കുമ്പോൾ അവരുടെ വിശ്വാസം അവരെ എങ്ങനെ നയിച്ചുവെന്ന് വിവരിക്കുന്നു. ആമുഖത്തിൽ, എലിസബത്ത് രാജ്ഞി തനിക്കായി പ്രാർത്ഥിച്ച എല്ലാവരോടും നന്ദി പ്രകടിപ്പിക്കുകയും ദൈവത്തിന്റെ അചഞ്ചലമായ സ്നേഹത്തിന് നന്ദി പറയുകയും ചെയ്തു. "ഞാൻ തീർച്ചയായും അവന്റെ വിശ്വസ്തത കണ്ടു" എന്ന് അവർ ഉപസംഹരിച്ചു.
എലിസബത്ത് രാജ്ഞിയുടെ ലളിതമായ പ്രസ്താവന അവരുടെ ജീവിതത്തിൽ ദൈവത്തിന്റെ വ്യക്തിപരവും വിശ്വസ്തവുമായ പരിചരണം അനുഭവിച്ച ചരിത്രത്തിലുടനീളമുള്ള പുരുഷന്മാരുടെയും സ്ത്രീകളുടെയും സാക്ഷ്യങ്ങളെ പ്രതിധ്വനിക്കുന്നു. തന്റെ ജീവിതത്തെ പ്രതിഫലിപ്പിച്ചുകൊണ്ട് ദാവീദ് രാജാവ് എഴുതിയ മനോഹരമായ ഒരു ഗാനത്തിന്റെ അടിസ്ഥാനമാണ് ഈ പ്രമേയം. 2 ശാമുവേൽ 22-ൽ വർണ്ണിച്ചിരിക്കുന്ന ചെയ്ത ഈ ഗാനം, ദാവീദിനെ സംരക്ഷിക്കുന്നതിലും അവനെ പരിപാലിക്കുന്നതിലും അവന്റെ ജീവൻ തന്നെ അപകടത്തിലായിരുന്നപ്പോൾ അവനെ രക്ഷിക്കുന്നതിലും ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ച് സംസാരിക്കുന്നു. (വാ. 3–4, 44). ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ച് ദാവീദ് എഴുതി, "നിന്റെ നാമത്തെ ഞാൻ കീർത്തിക്കും." (വാ. 50).
ജീവിതസായാഹ്നത്തിൽ തിരിഞ്ഞുനോക്കുമ്പോൾ ദൈവത്തിന്റെ വിശ്വസ്തത കൂടുതൽ മനോഹരമായി തോന്നും. എന്നാൽ അതുവരെ കാത്തിരിക്കേണ്ട ആവശ്യമില്ല. ഓരോ ദിവസവും നമുക്ക് അവന്റെ കരുതൽ അനുഭവിക്കാൻ കഴിയും. നമ്മെ നയിക്കുന്നത് നമ്മുടെ സ്വന്തം കഴിവുകളല്ലെന്നും, സ്നേഹവാനായ പിതാവിന്റെ കരുതലാണെന്നും തിരിച്ചറിയുമ്പോൾ, നന്ദിയും സ്തുതിയും കൊണ്ട് ഹൃദയം നിറയുന്നു.
രൂപാന്തരപ്പെടുത്തുന്ന ദൈവവചനം
തന്റെ ചീനക്കാരനായ ഭർത്താവ് സിയോ-ഹുവിനായി ഒരു പ്രത്യേക പുസ്തകം വാങ്ങാൻ ക്രിസ്റ്റീൻ ആഗ്രഹിച്ചപ്പോൾ, ചൈനീസ് ഭാഷയിൽ അവൾക്ക് കണ്ടെത്താൻ കഴിഞ്ഞത് ഒരു ബൈബിൾ മാത്രമായിരുന്നു. അവരാരും ക്രിസ്തുവിൽ വിശ്വസിച്ചിരുന്നില്ലെങ്കിലും, അദ്ദേഹം ആ സമ്മാനത്തെ വിലമതിക്കുമെന്ന് അവർ പ്രതീക്ഷിച്ചു. ആദ്യം ബൈബിൾ കണ്ടപ്പോൾ അദ്ദേഹത്തിന് ദേഷ്യം വന്നുവെങ്കിലും ഒടുവിൽ അദ്ദേഹം അത് സ്വീകരിച്ചു. വായിക്കുമ്പോൾ, അതിന്റെ താളുകളിലെ സത്യം അദ്ദേഹത്തെ ആകർഷിച്ചു. അപ്രതീക്ഷിതമായ ഈ സംഭവവികാസത്തിൽ അസ്വസ്ഥയായ ക്രിസ്റ്റീൻ അദ്ദേഹത്തെ എതിർക്കുന്നതിനായി തിരുവെഴുത്തുകൾ വായിക്കാൻ തുടങ്ങി. അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട്, അവൾ വായിച്ച കാര്യങ്ങൾ ബോധ്യപ്പെട്ടതിലൂടെ അവളും യേശുവിലുള്ള വിശ്വാസത്തിലേക്ക് എത്തി.
പരിവർത്തനം വരുത്തുവാനുള്ള തിരുവെഴുത്തുകളുടെ കഴിവ് അപ്പൊസ്തലനായ പൌലോസിന് അറിയാമായിരുന്നു. താൻ ഉപദേശം നൽകിയ തിമൊഥെയൊസിനോട് "നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനിൽക്ക" എന്ന് അദ്ദേഹം റോമിലെ ജയിലിൽ നിന്ന് എഴുതി, കാരണം "മതിയായ തിരുവെഴുത്തുകളെ ബാല്യംമുതൽ അറികയും ചെയ്യുന്നു". (2 തിമോത്തിയോസ് 3:14–15). മൂലഭാഷയിൽ, “തുടരുക” എന്നതിന്റെ ഗ്രീക്ക് പദത്തിന് ബൈബിൾ വെളിപ്പെടുത്തുന്ന കാര്യങ്ങളിൽ “നിലനിൽക്കുക” എന്ന അർത്ഥമുണ്ട്. തിമൊഥെയൊസിന് എതിർപ്പും പീഡനവും നേരിടേണ്ടിവരുമെന്ന് അറിഞ്ഞ പൌലോസ്, വെല്ലുവിളികളെ നേരിടാൻ അവൻ സജ്ജനായിരിക്കണമെന്ന് ആഗ്രഹിച്ചു; ബൈബിളിലെ സത്യങ്ങൾ ധ്യാനിക്കുമ്പോൾ തന്റെ ശിഷ്യൻ ശക്തിയും ജ്ഞാനവും കണ്ടെത്തുമെന്ന് അദ്ദേഹം വിശ്വസിച്ചു.
ദൈവം തന്റെ ആത്മാവിലൂടെ തിരുവെഴുത്തുകളെ നമുക്ക് ജീവസുറ്റതാക്കുന്നു. നാം അതിൽ വസിക്കുമ്പോൾ, അവൻ നമ്മെ അവനോട് അനുരൂപരാക്കി മാറ്റുന്നു. സിയോ-ഹു, ക്രിസ്റ്റീൻ എന്നിവരുടെ കാര്യത്തിൽ അവൻ ചെയ്തതുപോലെ.